ഔട്ട് ഓഫ് ദ ബോക്സ്
- ഫയര്ഫോക്സ്, തണ്ടെര്ബേര്ഡ്, ഓപ്പണ്ഓഫീസ്.ഓര്ഗ്, എക്സ്ചാറ്റ് മുതലായവ ലിനക്സ് മിന്റില് ഉള്പ്പെടുത്തിയിരിക്കുന്നു; അതിനാല് നിങ്ങള്ക്ക് ഉടനെ തന്നെ ടെസ്ക്ടോപും, ഇന്റര്നെറ്റും ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
- മറ്റ് പ്രമുഖ അപ്പ്ളിക്കേഷനുകളായ സ്കൈപ്, പികാസ, ഗൂഗ്ള് ഏര്ത്ത്, ഒപെറ എന്നിവ ഇന്സ്റ്റാള് ചെയ്യാന് മൌസില് ഒന്നു വിരല് അമര്ത്തുകയേ വേണ്ടൂ.
- അധികമായി പ്രചാരത്തിലുള്ള എല്ലാ തരം ഫയലുകളും ലിനക്സ് മിന്ടില് പ്രവര്ത്തിപ്പിക്കാവുന്നതാണ്: zip, doc, xls, pdf, rar, mp3, wmv, mpg, mp4, mov ... തുടങ്ങിയവ